ഈദുൽ അദ്ഹ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി. 2025 മെയ് 30-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഈ അറിയിപ്പ് പുറത്തിറക്കിയത്.
Heading out this Eid? 🕌🎉
— النقل العام لمدينة الرياض (@RiyadhTransport) May 30, 2025
Riyadh Public Transport will operate on special holiday hours — and some lines have unique schedules.
Pay special attention to the Orange Line: It will run on a different timetable, including its interchange stations at Qasr Al Hokm (Blue Line) and… pic.twitter.com/2dTbE2AP2w
റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം:
ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ, പർപ്പിൾ ലൈനുകളുടെ പ്രവർത്തനസമയക്രമം:
- ജൂൺ 5, വ്യാഴാഴ്ച – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.
- ജൂൺ 6, 7, 8 – രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ.
- ജൂൺ 9, 10, 11 – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.
- ജൂൺ 12 – രാവിലെ 6 മണിമുതൽ രാത്രി 12 മണിവരെ.
ഓറഞ്ച് ലൈനിന്റെ പ്രവർത്തനസമയക്രമം:
- ജൂൺ 5 മുതൽ ജൂൺ 14 വരെ – രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ.
- ജൂൺ 15 – രാവിലെ 6 മണിമുതൽ രാത്രി 12 മണിവരെ.
റിയാദ് ബസ് സമയക്രമം:
- ജൂൺ 5 മുതൽ ജൂൺ 12 വരെ – രാവിലെ 5 മണിമുതൽ രാത്രി 12 മണിവരെ.
ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ:
- ജൂൺ 5 മുതൽ ജൂൺ 12 വരെ – രാവിലെ 5 മണിമുതൽ രാത്രി 12 മണിവരെ.