റിയാദ് സീസണിന്റെ ആറാമത് പതിപ്പ് 2025 ഒക്ടോബർ 10, വെള്ളിയാഴ്ച ആരംഭിക്കും. അതിഗംഭീരമായ പരേഡ്, അത്യാകർഷകമായ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പിന് തിരശീല ഉയരുന്നത്.
#موسم_الرياض هالسنة بيكون نقلة نوعية في تاريخ الترفيه مع 11 منطقة ترفيهية رئيسية و15 بطولة عالمية و34 معرض ومهرجان بمشاركة أكثر من 2100 شركة من مختلف المجالات 95% منها شركات محلية، استعدوا 😎🔥🇸🇦 pic.twitter.com/JmHTE4uqRH
— TURKI ALALSHIKH (@Turki_alalshikh) October 5, 2025
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിൽ സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചു.

ഏറെ പുതുമകളോടെയാണ് റിയാദ് സീസൺ 2025 ഒരുക്കുന്നതെന്ന് തുർക്കി അൽ ഷെയ്‌ഖ് വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ബുലവാർഡ് സിറ്റിയിൽ വിപുലമായ ഒരു പരേഡ് അരങ്ങേറുന്നതാണ്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
Cover Image: Saudi Press Agency.

