റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയാണ് ബുലവാർഡ് വേൾഡ് സോൺ.
ലോകത്തെ ഏറ്റവും വലിയ എൽ ഇ ഡി ലൈറ്റ് ബാൾ
ലോകത്തെ ഏറ്റവും വലിയ എൽ ഇ ഡി ലൈറ്റ് ബാൾ എന്ന റെക്കോർഡ് ബുലവാർഡ് വേൾഡ് സോണിൽ സ്ഥാപിച്ചിട്ടുള്ള എൽ ഇ ഡി ലൈറ്റ് ബാൾ കരസ്ഥമാക്കി.
35 മീറ്റർ വ്യാസമുള്ളതാണ് ഈ എൽ ഇ ഡി ലൈറ്റ് ബാൾ.
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ലഗൂൺ
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത പൊയ്‌ക എന്ന റെക്കോർഡ് ബുലവാർഡ് വേൾഡ് സോണിലെ ലഗൂൺ ലേക്ക് നേടിയതായി തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.
12.19 ഹെക്ടറിൽ പരന്ന് കിടക്കുന്ന ഈ തടാകം ബുലവാർഡ് വേൾഡ് സോണിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി ലോഹത്തിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ മാതൃകാപ്രതിമ
കല്‍പനാസൃഷ്‌ടമായ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി ലോഹത്തിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ മാതൃകാപ്രതിമ എന്ന റെക്കോർഡ് ബുലവാർഡ് വേൾഡ് സോണിൽ സ്ഥാപിച്ചിട്ടുള്ള ഒരു മെറ്റൽ മോഡൽ കരസ്ഥമാക്കി.
33.7 മീറ്റർ ഉയരമുള്ളതാണ് ഈ പ്രതിമ.
ലോകത്തെ ഏറ്റവും നീളമേറിയ മാറ്റിസ്ഥാപിക്കാവുന്ന റോളർ കോസ്റ്റർ
ലോകത്തെ ഏറ്റവും നീളമേറിയ മാറ്റിസ്ഥാപിക്കാവുന്ന റോളർ കോസ്റ്റർ എന്ന റെക്കോർഡ് ബുലവാർഡ് വേൾഡ് സോണിൽ സ്ഥാപിച്ചിട്ടുള്ള സ്കൈ ലൂപ്പ് കരസ്ഥമാക്കി.
46 മീറ്ററാണ് ഇതിന്റെ നീളം.
ലോകത്തെ ഏറ്റവും വലിയ മ്യൂസിക് പ്രൊഡക്ഷൻ സ്റ്റുഡിയോ
ബുലവാർഡ് വേൾഡ് സോണിൽ സ്ഥിതിചെയ്യുന്ന മെർവാസ് ലോകത്തെ ഏറ്റവും വലിയ മ്യൂസിക് പ്രൊഡക്ഷൻ സ്റ്റുഡിയോ എന്ന റെക്കോർഡ് കരസ്ഥമാക്കി. 4023.83 സ്‌ക്വയർ മീറ്ററാണ് ഇതിന്റെ വിസ്തൃതി.
ബുലവാർഡ് വേൾഡ് 2022 നവംബർ 22-ന് തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തിരുന്നു. 1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.
Cover Image: Riyadh Season.