ഒമാൻ: ദോഹത് അൽ അദബ് മേഖലയിൽ ഗതാഗത നിയന്ത്രണം

featured GCC News

ദോഹത് അൽ അദബ് മേഖലയിൽ 2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂലൈ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദോഹത് അൽ അദബ് ട്രാഫിക് സിഗ്നലിന് സമീപത്തുള്ള ദോഹത് അൽ അദബ് റൌണ്ട്എബൗട്ടിലേക്ക് പോകുന്ന റോഡാണ് താത്‌കാലികമായി അടച്ചിടുന്നത്. 2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 4, തിങ്കളാഴ്ച വൈകീട്ട് വരെയാണ് ഈ നിയന്ത്രണം.

Source: Muscat Municipality.

അൽ ഖുവൈർ റൂട്ട് വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.