ഷാർജ: ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള മേഖലയിൽ ഗതാഗത നിയന്ത്രണം

UAE

ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ജൂൺ 25-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജൂൺ 27, വെള്ളിയാഴ്ച മുതൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഈ നിയന്ത്രണം 2025 ജൂലൈ 27, ഞായറാഴ്ച വരെ തുടരും.

ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.