ഷാർജ: മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ ഒക്ടോബർ 12 വരെ ഗതാഗത നിയന്ത്രണം

UAE

മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ 2025 ഒക്ടോബർ 12 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 ഒക്ടോബർ 9-നാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 10 മുതൽ ഒക്ടോബർ 12 വരെ മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തായി താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ്, ഗതാഗത നവീകരണ നടപടികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.

യൂണിവേഴ്സിറ്റി റോഡ്, അൽ ജറീന തുടങ്ങിയ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നവർ മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും, സമീപത്തുള്ള മറ്റു റോഡുകൾ ഉപയോഗിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.