ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇക്കാര്യം അറിയിച്ചത്.
تنويه للجمهور الكريم
— الأمانة العامة للاحتفالات الوطنية -سلطنة عمان (@SGNCELBRATIONS) November 17, 2025
تود الأمانة العامة للاحتفالات الوطنية وبالتنسيق مع شرطة عمان السلطانية إحاطة الجمهور بأنه وفي إطار الاستعدادات للإحتفال ب #اليوم_الوطني وإقامة الفعاليات المصاحبة لاستعراض الأسطول البحري سيتم أغلاق الحركة المرورية pic.twitter.com/MbJwoTYqgt
ഈ അറിയിപ്പ് പ്രകാരം നാഷണൽ ഡേ നേവൽ ഫ്ളീറ്റ് പരേഡിനായി മസ്കറ്റിലെ ബീച്ച് റോഡിൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് റൌണ്ട്എബൗട്ട് മുതൽ അൽ ഖുറം ബീച്ച് റൌണ്ട്എബൗട്ട് വരെയുള്ള മേഖലയിൽ 2025 നവംബർ 18 മുതൽ നവംബർ 23-ന് വൈകീട്ട് 3 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ പരേഡിനായുള്ള തയ്യാറെടുപ്പുകൾ, സുരക്ഷാ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്ന് സഹകരിച്ചാണ് സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

