ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് അണ്ടർപാസിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2026 ഫെബ്രുവരി 5-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
The Public Works Authority #Ashghal announces the closure of the left lane in the Pearl Interchange Underpass on Lusail Road, in the direction of Doha, starting from 2:00 a.m. on Saturday, 7 February 2026, until 2:00 a.m. on Sunday, 8 February 2026, to carry out essential… pic.twitter.com/7by6jsZMUx
— هيئة الأشغال العامة (@AshghalQatar) February 5, 2026
ഈ അറിയിപ്പ് പ്രകാരം ലുസൈൽ റോഡിൽ പേൾ ഇന്റർചേഞ്ച് അണ്ടർപാസിലെ ഇടത് വശത്തെ ലെയിൻ താത്കാലികമായി അടച്ചിടുന്നതാണ്. 2026 ഫെബ്രുവരി 7, ശനിയാഴ്ച പുലർച്ചെ 2 മണിമുതൽ ഫെബ്രുവരി 8, ഞായറാഴ്ച പുലർച്ചെ 2 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ ദോഹയിൽ നിന്ന് ദി പേൾ ഭാഗത്തേക്ക് യാത്രചെയ്യുന്നവർ ടണലിനരികിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും, തുറന്നിരിക്കുന്ന രണ്ട് ലെയിനുകൾ ഉപയോഗിക്കാനും, മേഖലയിൽ നൽകിയിട്ടുള്ള അടയാള ബോർഡുകളിലെ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ നിയന്ത്രണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

