ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 11-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 11 മുതൽ ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഏപ്രിൽ 12-ന് ഖത്തറിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.