ഒമാൻ: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റോഡപകടത്തിന്റെ ദൃശ്യത്തെക്കുറിച്ച് പോലീസ് വ്യക്തത നൽകി

GCC News

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി. 2024 ഏപ്രിൽ 11-നാണ് ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

മാബില്ഹ മേഖലയിൽ നിന്നുള്ള ഒരു റോഡപകടത്തിന്റേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ദൃശ്യം വസ്തുതാപരമായി തെറ്റാണെന്നും, ഈ പ്രചാരത്തിൽ സത്യമില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മഞ്ഞ നമ്പർ പ്ലേറ്റ് ഉള്ള ഒരു വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതും, തുടർന്ന് ഒരു വെടിയൊച്ച കേൾക്കുന്നതും, വാഹനം റോഡരികിലെ ഒരു വസ്തുവിൽ ഇടിക്കുന്നതുമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. 2024 മാർച്ച് മാസത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒമാനിൽ നിന്നുള്ളതല്ലെന്നും, മറ്റൊരു അറബ് രാജ്യത്തുള്ള അക്കൗണ്ടിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.