ഖത്തർ: സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Qatar

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒരാഴ്ച്ചത്തേക്ക് രാത്രികാലങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ മുബാറക് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഇന്റർസെക്ഷൻ മുതൽ ഉം ലഖ്‌ബ ഇന്റർസെക്ഷൻ വരെയുള്ള മേഖലയിലാണ് ഈ ഗതാഗത നിയന്ത്രണം.

2022 ഓഗസ്റ്റ് 10 ബുധനാഴ്ച മുതൽ ഒരാഴ്ച്ചത്തേക്കാണ് രാത്രികാലങ്ങളിൽ ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദിനവും രാത്രി 1 മണിമുതൽ പുലർച്ചെ 5 മണിവരെയാണ് ഈ നിയന്ത്രണം. വെള്ളിയാഴ്ച ദിവസം രാവിലെ 9 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മുബാറക് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഇന്റർസെക്ഷനിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് സർവീസ് റോഡ് ഉപയോഗിച്ച് കൊണ്ട് ഉം ലഖ്‌ബ ഇന്റർസെക്ഷനിലെത്താവുന്നതാണ്.