ദുബായ്: സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

featured GCC News

ദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. 2024 ജൂലൈ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഫ്യൂച്ചർ ലാബ്സ്, ലൈവ് ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് ഈ പരീക്ഷണം. ഇതിന്റെ ഭാഗമായി സസ്‌റ്റൈനബിൾ സിറ്റിയിൽ മൂന്ന് സ്വയം പ്രവർത്തിക്കുന്ന ഓൺ-ഡിമാൻഡ് റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്.

ഇവ സസ്‌റ്റൈനബിൾ സിറ്റിയിലെ പ്ലാസ മേഖലയിലെ നിവാസികൾക്ക് പ്രദേശത്തുള്ള റെസ്ടാറന്റുകൾ, കടകൾ തുടങ്ങിയവയിൽ നിന്ന് ഡെലിവറി സേവനങ്ങൾ നൽകുന്നതാണ്.