ഒമാൻ: വ്യാഴം, ശനി ദിവസങ്ങളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി ROP

featured GCC News

ആഴ്ച്ച തോറും വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2023 മാർച്ച് 4-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന റോഡുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിൽ.
  • അൽ ദാഖിലിയ റോഡ് (മസ്കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്)
  • അൽ ബതീന ഹൈവേ (മസ്കറ്റ് – ഷിനാസ്)

താഴെ പറയുന്ന പ്രകാരമാണ് മേൽപ്പറഞ്ഞ റോഡുകളിൽ ട്രക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത്:

  • വ്യാഴാഴ്ച്ചകളിൽ – ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ.
  • ശനിയാഴ്ച്ചകളിൽ – വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് ROP ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: Oman News Agency.