ഒമാൻ: പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പോലീസ്

GCC News

രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. 2023 ജൂലൈ 6-നാണ് പോലീസ് ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

ഒമാനിലെ പ്രവാസികൾക്ക് 4WD വാഹനങ്ങൾ വിൽക്കുന്നത് പൂർണ്ണമായും തടഞ്ഞതായുള്ള തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ച സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഇത്തരം വാർത്തകൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.

ഒമാനിൽ സാധുതയുള്ള റെസിഡെൻസിയുള്ള ഒരു പ്രവാസിക്ക്, ആ വ്യക്തി ഒമാനിൽ നിയമപരമായി തുടരുന്ന കാലയളവിൽ, 4WD വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ തടസങ്ങളൊന്നും ഇല്ലെന്ന് ഈ അറിയിപ്പിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Pixabay.