കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂലൈ 8, വെള്ളിയാഴ്ച വൈകീട്ടാണ് ROP ഇക്കാര്യം അറിയിച്ചത്.
ഈ റോഡിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം അനുവദിക്കുന്നതല്ല. ശക്തമായ മഴയെത്തുടർന്ന് ഈ മേഖലയിലെ താഴ്വരകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇത്തരം ഒരു തീരുമാനമെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.