ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ കൈവശം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി. 2025 ജൂലൈ 14-നാണ് ROP ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
On your way to the Governorate of Dhofar make sure you know the nearest ROP checkpoints and their contact information which are located along the route, so you are prepared for any emergency.
— شرطة عُمان السلطانية (@RoyalOmanPolice) July 14, 2025
Your safety is our responsibility.#royalomanpolice pic.twitter.com/jCCAeVOf6Y
മൺസൂൺ മഴക്കാലത്ത് (ഖരീഫ് സീസൺ) ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ ഈ റൂട്ടിൽ വിവിധ ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന പോലീസ് ചെക്ക്പോയിന്റുകളുടെ അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ മനസ്സിലാക്കിവെക്കാനും, ഈ വിവരങ്ങൾ കൈവശം കരുതാനുമാണ് ROP ആവശ്യപ്പെട്ടിരിക്കുന്നത്.
ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രികർ ഏതൊരു അടിയന്തിര സാഹചര്യത്തെയും അഭിമുഖീകരിക്കുന്നതിന് തയ്യാറായിരിക്കേണ്ടത് സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ സ്ഥിതിചെയ്യുന്ന വിവിധ ROP ചെക്ക്പോയിന്റുകളുടെ അഡ്രസ്സ്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ കൈവശം കരുതുന്നത് അടിയന്തിര ഘട്ടങ്ങളിൽ യാത്രികർക്ക് ഏറെ സഹായകരമാകുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

