COVID-19 സുരക്ഷാ നിയമങ്ങളിലെ വീഴ്ച്ചകൾ അറിയിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് പുതിയ ടോൾഫ്രീ സംവിധാനം ആരംഭിച്ചു

GCC News

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനായി പുതിയ ടോൾഫ്രീ സംവിധാനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഫെബ്രുവരി 16, ചൊവാഴ്ച്ച രാവിലെയാണ് ROP ഇക്കാര്യം അറിയിച്ചത്.

പൊതുജനങ്ങൾക്ക് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ 1099 എന്ന പുതിയ ടോൾഫ്രീ സംവിധാനത്തിലൂടെ ROP-യുമായി പങ്കിടാവുന്നതാണ്.

രാജ്യത്തെ ആരോഗ്യ സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ സുപ്രീം കമ്മിറ്റി പോലീസ് ഉൾപ്പടെയുള്ള സംവിധാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ROP ഈ പുതിയ ടോൾഫ്രീ സംവിധാനം ആരംഭിച്ചിട്ടുള്ളത്.

Cover Photo: @RoyalOmanPolice