ഒമാൻ: ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് കൊടുത്തതായി ROP

featured Oman

ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ഓഗസ്റ്റ് 1-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് കൊടുത്തതായും, ഈ വിനോദസഞ്ചാര മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാമെന്നും ROP വ്യക്തമാക്കി. അധികൃതർ നൽകുന്ന പൊതു സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ROP സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് 2022 ജൂലൈ 28-നാണ് ഈ മേഖലയിലേക്കുള്ള പ്രവേശനം താത്‌കാലികമായി നിരോധിച്ചത്.