ഇഫ്താറിന് മുൻപായി റോഡുകളിൽ കണ്ട് വരുന്ന വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു. 2024 മാർച്ച് 13-നാണ് ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപായി റോഡിൽ കണ്ട് വരുന്ന വാഹനങ്ങളുടെ അമിത വേഗത അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റമദാനിൽ റോഡിൽ ജാഗ്രതയോടെ വാഹനങ്ങൾ ഉപയോഗിക്കാനും പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Royal Oman Police.