മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2023 സെപ്റ്റംബർ 7-നാണ് ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് ഇക്കാര്യം 80077444 എന്ന നമ്പറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഒമാനിലെ ആന്റി-ട്രാഫിക്കിങ്ങ് നിയമങ്ങളിലെ ആർട്ടിക്കിൾ 2 അനുസരിച്ച് ഒരു വ്യക്തിയെ ബലപ്രയോഗത്താലോ, ഭീഷണിയാലോ, ചതിയിലൂടെയോ, പദവി അല്ലെങ്കിൽ അധികാരം എന്നിവയുടെ ദുരുപയോഗത്താലോ, ദൗര്‍ബ്ബല്യം മുതലെടുക്കുന്നതിലൂടെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും നേരിട്ടുള്ളതോ, അല്ലതെയോ ഉള്ള തെറ്റായ മാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തുന്നതും, മറ്റൊരിടത്തേക്ക് മാറ്റുന്നതും, തടവിൽ പാർപ്പിക്കുന്നതും, ഇത്തരം വ്യക്തികളെ സ്വീകരിക്കുന്നതുമായ പ്രവർത്തികൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.