രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ട് വ്യാജ തൊഴിൽ പരസ്യങ്ങളുടെ രൂപത്തിൽ വരുന്ന എസ് എം എസ് സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2023 നവംബർ 10-നാണ് ഒമാൻ പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
എസ് എം എസ് സന്ദേശങ്ങളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തത് കൊണ്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായി റോയൽ ഒമാൻ പോലീസ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഡയറക്ടറേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇവയിൽ വഞ്ചിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യക്തികളെ ഓൺലൈൻ പണമിടപാടുകളിലേക്ക് നയിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ അയക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായി നൽകുന്ന പണം വിദേശ അക്കൗണ്ടുകളിലേക്ക് പോകുന്നതായാണ് മനസ്സിലാക്കുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
Cover Image: Pixabay.