ഒമാൻ: കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

GCC News

ഖരീഫ് സീസണിൽ കടൽ പ്രക്ഷുബ്ധമാകാനിടയുള്ള സാഹചര്യത്തിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 14-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കടലിൽ പോകുന്നത് ഒഴിവാക്കാനും ഒമാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഖരീഫ് സീസണിൽ ഉണ്ടായേക്കാവുന്ന വലിയ തിരമാലകൾ കണക്കിലെടുത്താണിത്.

കടലോരങ്ങളിലെ പാറക്കെട്ടുകളുടെ വക്കിലേക്ക് പോകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.