കടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 22-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حرصاً على سلامتك…
— شرطة عُمان السلطانية (@RoyalOmanPolice) July 22, 2025
تجنّب الاقتراب من حواف الجرف والصخور المطلة على البحر، فالأمواج وإن بدت هادئة، قد تحمل خطر الانزلاق والجرف المفاجئ..#شرطة_عمان_السلطانية pic.twitter.com/TISzPWotRe
ഇത്തരം ഇടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളും, നിവാസികളും ജാഗ്രത പുലർത്തണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേനലവധിക്കാലത്തേയും, മൺസൂൺ മഴക്കാലത്തേയും (ഖരീഫ്) ടൂറിസ്റ്റുകളുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ഇത്തരം ഒരു മുന്നറിയിപ്പ്.
കടലോരങ്ങളിലെ പാറക്കെട്ടുകളുടെ വക്കിലേക്ക് പോകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖരീഫ് സീസണിൽ പെട്ടന്ന് ഉണ്ടായേക്കാവുന്ന വലിയ തിരമാലകൾ അത്യന്തം അപകടകരമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

