ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

featured Oman

2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

കുട്ടികളോടൊപ്പം എത്തുന്ന രക്ഷിതാക്കൾക്ക് മാത്രമാണ് ഈ നിയന്ത്രണത്തിൽ ഇളവ് നൽകിയിരിക്കുന്നത്. ജൂൺ 30-നാണ് റോയൽ ഹോസ്പിറ്റൽ അധികൃതർ ഈ അറിയിപ്പ് നൽകിയത്.

Cover Photo: RoyalHospitaLOman Facebook.