ദുബായ്: പൊതുഗതാഗത സംവിധാനങ്ങളിലെ പുതുക്കിയ സമയ ക്രമങ്ങൾ അറിയാം

GCC News

കൊറോണാ വൈറസ് വ്യാപനത്തിനെതിരെ ദേശീയതലത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ RTA മാറ്റങ്ങൾ നടപ്പിലാക്കി. മെട്രോ, ബസ്, ടാക്സികൾ എന്നിവയ്‌ക്കെല്ലാം പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഏപ്രിൽ 1, ബുധനാഴ്ച്ച RTA പുറത്തുവിട്ട പുതിയ സമയക്രമങ്ങൾ പ്രകാരം ദുബായിൽ മെട്രോ, ട്രാം എന്നിവ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് പ്രവർത്തിക്കുക. ബസുകളും രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് പ്രവർത്തിക്കുക എങ്കിലും, ചില ഹോസ്പിറ്റൽ റൂട്ടുകളിൽ മാത്രം ബസുകൾ രാത്രി 8 മുതൽ പുലർച്ചെ 6 വരെ ലഭ്യമാക്കും.

ടാക്സി സർവീസുകളും രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് പ്രവർത്തിക്കുക. രാത്രി 8 മുതൽ പുലർച്ചെ 6 വരെ അടിയന്തിര ആവശ്യങ്ങൾക്കായി യൂബർ, കരീം എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഏതാനും ടാക്സികൾ ലഭ്യമാക്കും.
ജലഗതാഗത സംവിധാനങ്ങളെല്ലാം ഒരു മാസത്തേക്ക് നിർത്തിയതായും RTA അറിയിച്ചു.