ദുബായ്- അൽ ഐൻ റോഡിൽ ഏപ്രിൽ 17 മുതൽ ട്രാഫിക് വഴിതിരിച്ച് വിടുന്നു

UAE

ദുബായ് – അൽ ഐൻ റോഡിൽ ഏപ്രിൽ 17-ന് പുതിയ പാലം ഭാഗികമായി തുറന്ന് കൊടുക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ 17 മുതൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതാണെന്നാണ് RTA അറിയിച്ചിട്ടുള്ളത്.

ഏപ്രിൽ 16-ന് രാത്രിയാണ് RTA ഈ അറിയിപ്പ് നൽകിയത്. ഈ റോഡിലെ നിർമ്മാണത്തിലിരിക്കുന്ന നാദ് അൽ ഷെബ പാലം ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ഭാഗികമായി തുറന്ന് കൊടുക്കുന്നതിനാലാണ് ട്രാഫിക് വഴിതിരിച്ച് വിടുന്നത്.

“ഏപ്രിൽ 17 മുതൽ പുതിയ നാദ് അൽ ഷെബ പാലത്തിലൂടെ ട്രാഫിക് വഴിതിരിച്ച് വിടുന്നതാണ്. നാദ് അൽ ഷെബ 2 ഭാഗത്ത് നിന്ന് നാദ് അൽ ഷെബ 1-ലേക്കും, ദുബായ് – അൽ ഐൻ റോഡിലും സഞ്ചരിക്കുന്നവരുടെ വാഹനങ്ങൾ നാദ് അൽ ഹമാർ റോഡിലേക്ക് വഴി തിരിച്ച് വിടുന്നതാണ്. ഈ യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഡ്രൈവർമാർ തങ്ങളുടെ യാത്രകൾ പുനഃക്രമീകരിക്കേണ്ടതാണ്.”, RTA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Source: Dubai RTA.

ഇതുമായി ബന്ധപ്പെട്ട് ഒരു റോഡ് മാപ്പും RTA പങ്കുവെച്ചിട്ടുണ്ട്.