ദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡിൽ 2024 നവംബർ 10, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.
In line with Dubai Ride, #RTA announces the closure of the following roads from 3:30 AM to 10:00 AM:
— RTA (@rta_dubai) November 8, 2024
-Part of Sheikh Zayed Road between the Trade Centre Roundabout and the second bridge
-Lower Financial Centre Road between Sheikh Zayed Road and Al Khail Road
-One-way from Sheikh…
ഈ അറിയിപ്പ് പ്രകാരം, 2024 നവംബർ 10, ഞായറാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10:00 മണിവരെ താഴെ പറയുന്ന ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്:
- ഷെയ്ഖ് സായിദ് റോഡിലെ ട്രേഡ് സെന്റർ റൗണ്ട്എബൌട്ട്, സെക്കന്റ് ബ്രിഡ്ജ് എന്നിവയ്ക്കിടയിലുള്ള ഭാഗം.
- ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലെ ലോവർ ഫിനാൻഷ്യൽ സെന്റർ മേഖല.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബലവാർഡിൽ നിന്നുള്ള വൺവേ.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗിക്കാവുന്നതാണ്:
- അൽ മുസ്താഖ്ബൽ റോഡ്.
- അൽ വാസിൽ റോഡ്.
- അൽ ഖൈൽ റോഡ്.
ദുബായ് റൈഡ് സൈക്ലിംഗിൽ പങ്കെടുക്കുന്നവർക്ക് യാത്രാ സേവനങ്ങൾ ഒരുക്കുന്നതിനായി 2024 നവംബർ 10, ഞായറാഴ്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.
പതിനായിരക്കണക്കിന് സൈക്കിളോട്ടക്കാർ ഇത്തവണത്തെ ദുബായ് റൈഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.