എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ ഖൂസ് 2, നാദ് അൽ ഷേബ 2, അൽ ബർഷാ സൗത്ത് 3 എന്നീ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചാണ് RTA അറിയിച്ചിരിക്കുന്നത്.
2022 ജൂലൈ 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ മേഖലകളിൽ നിർമ്മിക്കുന്ന 34.4 കിലോമീറ്റർ നീളമുള്ള ആഭ്യന്തര റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് 60 മുതൽ 70 ശതമാനം വരെ പൂർത്തിയാക്കിയിരിക്കുന്നത്.

പാർപ്പിട മേഖലകളിലെ സഞ്ചാര സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതും, ഈ മേഖലയിലെ ജനജീവിതം കൂടുതൽ സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് RTA ഡയറക്ടർ ജനറൽ H.E. മത്തർ അൽ തയർ അറിയിച്ചു.