യു എ ഇയിലെ ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായി ദുബായിലെ വാഹനങ്ങൾക്ക് ഏപ്രിൽ 13 വരെ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം തുടരാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ പരിപാടികളും കഴിയുന്നത് വരെ പാർക്കിങ്ങ് സൗജന്യമാക്കുമെന്നാണ് ഏപ്രിൽ 10 വെള്ളിയാഴ്ച്ച RTA സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.