2021 ഡിസംബർ മുതൽ സ്മാർട്ട് സാലിക് ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 30-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.
സ്മാർട്ട് സാലിക് ആപ്പ് നിർത്തലാക്കുമെങ്കിലും, ഈ ആപ്പിലൂടെ നൽകിയിരുന്ന സേവനങ്ങൾ ദുബായ് ഡ്രൈവ് ആപ്പ്, സാലിക് വെബ്സൈറ്റ് എന്നിവയിലൂടെ ലഭ്യമായിരിക്കുമെന്ന് RTA വ്യക്തമാക്കി. http://salik.rta.ae എന്ന വിലാസത്തിൽ സാലിക് വെബ്സൈറ്റ് ലഭ്യമാണ്.
സാലിക് ടാഗുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും, സാലിക് അക്കൗണ്ട് റീചാർജ്ജ് ചെയ്യുന്നതിനും, സാലിക് അക്കൗണ്ടിലെ ബാക്കി തുക അറിയുന്നതിനും ദുബായ് ഡ്രൈവ് ആപ്പ് (RTA Dubai Drive), സാലിക് വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
Cover Photo: WAM