ദുബായ്: അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ദുബായിലെ ഏതാനം റോഡുകളിൽ ജനുവരി 8-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

UAE

അൽ സലാം സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി എമിറേറ്റിലെ 13 റോഡുകളിൽ 2023 ജനുവരി 8, ഞായറാഴ്ച പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ട്രാഫിക് തടസം അനുഭവപ്പെടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

2023 ജനുവരി 8-ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 6 മണിവരെ വിവിധ ഘട്ടങ്ങളിലായാണ് ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Dubai RTA.

താഴെ പറയുന്ന റോഡുകളിലാണ് ഘട്ടം ഘട്ടമായി പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് RTA അറിയിച്ചു:

  • ജുമേയ്‌റ സ്ട്രീറ്റ്.
  • ഇൻഫിനിറ്റി ബ്രിഡ്ജ്.
  • അൽ ഖലീജ് സ്ട്രീറ്റ്.
  • 2nd ഡിസംബർ സ്ട്രീറ്റ്.
  • 2nd സാബീൽ സ്ട്രീറ്റ്.
  • അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്.
  • മെയ്ദാൻ സ്ട്രീറ്റ്.
  • മനാമ സ്ട്രീറ്റ്.
  • എക്സ്പോ സ്ട്രീറ്റ്.
  • ലെഹ്‌ബാബ് റോഡ്.
  • അൽ ഖുദ്ര സ്ട്രീറ്റ്.
  • അൽ ബൗർസ സ്ട്രീറ്റ്.
  • ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്.

2023 ജനുവരി 8-ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 6 മണിവരെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് അടച്ചിടുമെന്നും RTA അറിയിച്ചിട്ടുണ്ട്.

Cover Image: WAM.