ഒമാൻ: സെപ്റ്റംബർ മുതൽ മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

featured GCC News

2024 സെപ്റ്റംബർ മുതൽ മസ്‌കറ്റിൽ നിന്ന് മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. 2024 ജൂലൈ 30-നാണ് സലാംഎയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മുംബൈയിലേക്കുള്ള സർവീസ് 2024 സെപ്റ്റംബർ 2 മുതലാണ് ആരംഭിക്കുന്നത്. ആഴ്ച തോറും നാല് സർവീസുകൾ വീതമാണ് മുംബൈയിലേക്ക് സലാംഎയർ പ്രഖ്യാപിച്ചിരിക്കുന്നത്.

ബാംഗ്ലൂരിലേക്കുള്ള സർവീസ് 2024 സെപ്റ്റംബർ 6 മുതൽ ആരംഭിക്കുന്നതാണ്. പ്രതിവാരം രണ്ട് സർവീസുകൾ എന്ന രീതിയിലാണ് ബാംഗ്ലൂരിലേക്ക് സലാംഎയർ വിമാനസേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.