കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ അറിയിച്ചു. 2022 മാർച്ച് 29-നാണ് സലാം എയർ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സലാം എയർ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ജയ്പൂർ, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സലാം എയർ സർവീസ് നടത്തുന്നതാണ്.
തിരുവനന്തപുരം, ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മസ്കറ്റിൽ നിന്നും, കോഴിക്കോട്ടേക്കുള്ള സർവീസ് സലാലയിൽ നിന്നുമാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഏപ്രിൽ 3 മുതൽ വെള്ളി, ഞായർ ദിനങ്ങളിലാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ്.
മറ്റു സർവീസുകൾ താഴെ പറയുന്ന പ്രകാരമാണ്:
- മസ്കറ്റ് – ജയ്പ്പൂർ : ഞായറാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും.
- മസ്കറ്റ് – തിരുവനന്തപുരം : തിങ്കളാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും.
- മസ്കറ്റ് – ലക്നൗ : ആഴ്ചയിൽ എല്ലാ ദിവസവും.