ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് സലാംഎയർ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു

featured GCC News

ബഹ്‌റൈനിൽ നിന്ന് സലാലയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ 2023 ജൂലൈ 5 മുതൽ ആരംഭിച്ചതായി സലാം എയർ അറിയിച്ചു. മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് ഈ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.

ആഴ്ചയിൽ ഒരു സർവീസ് എന്ന രീതിയിലാണ് ഈ സെക്ടറിൽ സലാംഎയർ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും സലാംഎയർ ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് വിമാനസർവീസ് നടത്തുന്നതാണ്. സലാലയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് എല്ലാ ശനിയാഴ്ചയുമാണ്.

Source: SalamAir.

ഇരുരാജ്യങ്ങളിലെയും ടൂറിസം, വാണിജ്യ മേഖലകൾക്ക് കരുത്ത് പകരാൻ ഈ വിമാനസർവീസ് സഹായകമാകുമെന്ന് സലാംഎയർ സി ഇ ഓ ക്യാപ്റ്റൻ മുഹമ്മദ് അഹ്‌മദ്‌ വ്യക്തമാക്കി.

ഖരീഫ് സീസൺ ആരംഭിക്കുന്നതോടെ സലാലയിലേക്ക് യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് ഖരീഫ് സീസണിൽ ഉടനീളം സലാംഎയർ വിമാനസർവീസുകൾ നടത്തുന്നതാണ്.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൂടുതൽ സേവനങ്ങൾ ഒരുക്കുന്നതിനായാണ് സലാംഎയർ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.