ഒമാൻ: സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് സലാംഎയർ

featured Oman

സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാംഎയർ അറിയിച്ചു. ഒമാൻ എയർപോർട്ട്സാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന് പുറമെ, സലാലയിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് മദീനയിലേക്കും സലാംഎയർ വിമാനസർവീസുകൾ നടത്തുന്നതാണ്.

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് സലാം എയർ 2022 മാർച്ച് 29-ന് അറിയിച്ചിരുന്നു.