ദുബായിലെ രണ്ട് ഇടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാലിക് അറിയിച്ചു. 2024 ജനുവരി 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ പുതിയ ടോൾ ഗേറ്റുകൾ 2024 നവംബറോടെ പൂർണ്ണമായും സജ്ജമാകുന്നതാണ്. ദുബായിലെ താഴെ പറയുന്ന ഇടങ്ങളിലാണ് ഈ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത്:
- അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്.
- ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്ത് ടോൾ ഗേറ്റ്. അൽ മെയ്ദാൻ റോഡിനും, ഉം അൽ ഷെയിഫ് സ്ട്രീറ്റിനും ഇടയിലായി.
ദുബായിലെ പ്രധാന പാതകളിൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.
ഈ ടോൾ ഗേറ്റുകൾ തുറക്കുന്നതോടെ അൽ ഖൈൽ റോഡിലെ ഗതാഗത കുരുക്ക് 15 ശതമാനം വരെ കുറയ്ക്കുന്നതിനും, അൽ റബത് സ്ട്രീറ്റിലെ ഗതാഗത കുരുക്ക് 16 ശതമാനം കുറയ്ക്കുന്നതിനും സാധിക്കുമെന്നും, ഷെയ്ഖ് സായിദ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മെയ്ദാൻ സ്ട്രീറ്റിലേക്ക് പോകുന്ന ട്രാഫിക് 5 ശതമാനം വരെ കുറയ്ക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
Cover Image: Dubai Media Office.