സൗദി: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി

featured GCC News

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 5, ചൊവ്വാഴ്ച്ച വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം രാജ്യത്തെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, സ്‌കൂളുകൾ, ടെക്‌നിക്കൽ ഇൻസ്റ്റിട്യൂഷനുകൾ, തൊഴിൽപരമായ പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, അധ്യയന വിഭാഗം ജീവനക്കാർ എന്നിവർക്ക് ബാധകമാണ്. ഇവർക്ക് പുറമെ, ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്കും ഈ തീരുമാനം ബാധകമാണ്.

ഇതോടെ ഇത്തരം വ്യക്തികൾക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിക്കാതെ സൗദിയിലേക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.