സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

featured GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 12-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതോടെ സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകളിലും, വിസിറ്റ് വിസകളിലും, വർക്ക് വിസകളിലും മറ്റും പ്രവേശിക്കുന്ന വ്യക്തികൾക്ക്, അവർ സൗദി അറേബ്യയിൽ തുടരുന്ന കാലയളവിൽ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്. ഇവർക്ക് Eatmarna ആപ്പിലൂടെ ഉംറ പെർമിറ്റ് നേടാവുന്നതാണ്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി വർഷം തോറും 30 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.