സൗദി അറേബ്യ: ദന്ത ചികിത്സാ മേഖലയിൽ 2024 മാർച്ച് മുതൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

GCC News

സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 2024 മാർച്ച് 10 മുതൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

https://twitter.com/HRSD_SA/status/1701927093699834025

2023 സെപ്റ്റംബർ 13-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട പദവികളിലേക്ക് സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള ഒരു പ്രത്യേക പാക്കേജ് മന്ത്രാലയം നടപ്പിലാക്കുന്നതാണ്.

സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് MHRSD ഈ തീരുമാനം നടപ്പിലാക്കുന്നത്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

Cover Image: Pixabay.