രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി. 2023 ഏപ്രിൽ 10-നാണ് MHRSD ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2023 ഏപ്രിൽ 20, വ്യാഴാഴ്ച (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്.
അവധിയ്ക്ക് ശേഷം ഈ മേഖലയിലെ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 27 മുതൽ പുനരാരംഭിക്കുന്നതാണ്. സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം തൊഴിലാളികൾക്ക് ഈദുൽ ഫിത്ർ വേളയിലെ അവധി അനുവദിക്കാൻ രാജ്യത്തെ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Pixabay.