രാജ്യത്തെ ഗ്രോസറി സ്റ്റോറുകളിൽ (ബഖാല) നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി അറേബ്യയിലെ ഗ്രോസറി സ്റ്റോറുകളിൽ നിന്ന് പുകയില, ഈന്തപ്പഴം, മാംസം, പഴം, പച്ചക്കറി മുതലായവ വില്പന നടത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം പുറത്തിറക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ ഗ്രോസറി സ്റ്റോറുകൾക്ക് ഈ തീരുമാനം നടപ്പിലാക്കുന്നതിന് പരമാവധി ആറ് മാസത്തെ കാലയളവ് നൽകിയിട്ടുണ്ടെന്നാണ് സൂചന.

