സൗദി: ഉംറ ആതിഥേയ വിസ സംവിധാനം റദ്ദ് ചെയ്തതായി ഹജ്ജ് മന്ത്രാലയം

GCC News

ഉംറ ആതിഥേയ വിസ (ഹോസ്റ്റ് വിസ) സംവിധാനം റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉംറ ഹോസ്റ്റ് വിസകൾ അനുവദിക്കുന്നത് ആരംഭിക്കുന്ന നടപടികൾ നിർത്തലാക്കിയതായും, ഇത് സംബന്ധിച്ചുള്ള ഭാവി തീരുമാനങ്ങൾ മന്ത്രാലയം പിന്നീട് അറിയിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അബ്‌ഷെർ സംവിധാനത്തിലൂടെ ഇത്തരം വിസകൾ അനുവദിക്കുന്നത് നിർത്തലാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദി പൗരന്മാർക്കും, പ്രവാസികൾക്കും ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട്, സ്വന്തം ഉത്തരവാദിത്വത്തിൽ, വിദേശത്ത് നിന്നുള്ള മൂന്ന് മുതൽ അഞ്ച് വരെ ഉംറ തീർത്ഥാടകരെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നതിനും, അവർക്ക് ആതിഥേയത്വം വഹിക്കുന്നതിനും അവരമൊരുക്കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം ഒരു വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.