സൗദി അറേബ്യ: ഉംറ വിസ കാലാവധി 3 മാസമാക്കി ഉയർത്തിയ തീരുമാനം എല്ലാ തീർത്ഥാടകർക്കും ബാധകം

GCC News

ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കും ഈ തീരുമാനം ബാധകമാകുന്നതാണ്. ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉംറ വിസകൾ അനുവദിക്കുന്നതിനായി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ നുസൂക് ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ചും അദ്ദേഹം ഈ പത്രസമ്മേളനത്തിൽ വിവരിച്ചു.