പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ സംരക്ഷണം കർശനമാക്കുന്നതിനായാണ് ഈ പുതിയ നിയമം. ഇത് സംബന്ധിച്ച വീഴ്ചകൾ വരുത്തുന്നവർക്ക് ഒരു മില്യൺ റിയാൽ വരെ പിഴ, പരമാവധി മൂന്ന് വർഷം വരെ തടവ് തുടങ്ങിയ ശിക്ഷകൾ ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഭൗമ സൂചകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തായിഫ് പ്രദേശത്ത് നിന്നുള്ള റോസാപ്പൂക്കൾ, സൗദി ഈന്തപ്പഴം തുടങ്ങിയ വിവിധ പ്രാദേശിക ഉത്പന്നങ്ങളുടെ ആധികാരികത, പ്രശസ്തി, വിപണി മൂല്യം എന്നിവ സംരക്ഷിക്കുന്നതിനും, അതിലൂടെ ഉപഭോക്താക്കൾ വഞ്ചിതരാകുന്നത് തടയുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.
Cover Image: Taif Rose – Saudi Press Agency.

