ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ, പോസ്റ്റ്കാർഡ് എന്നിവ പുറത്തിറക്കി.
2023 ജൂൺ 28-നാണ് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി ചേർന്നാണ് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് ഇവ പുറത്തിറക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സ്റ്റാമ്പുകളാണ് സൗദി അറേബ്യ പുറത്തിറക്കിയിരിക്കുന്നത്.

ഈ സ്റ്റാമ്പുകൾ മൂന്ന് റിയാൽ വീതം മൂല്യമുള്ളതാണ്. പോസ്റ്റ്കാർഡ് അഞ്ച് റിയാൽ മൂല്യമുള്ളതാണ്.
Cover Image: @SPL_KSA_online.