സൗദി സ്ഥാപക ദിനം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ആഭ്യന്തര മന്ത്രാലയം

GCC News

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്തു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഫെബ്രുവരി 22-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പ് പുറത്തിറക്കിയത്. സൗദി സാംസ്കാരിക മന്ത്രാലയവുമായി ചേർന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ പാസ്സ്‌പോർട്ട് സ്റ്റാമ്പ് ഒരുക്കിയിരിക്കുന്നത്.

Source: Saudi Press Agency.

ആദ്യത്തെ സൗദി രാഷ്ട്രത്തിന് തുടക്കം കുറിച്ച് കൊണ്ട് 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ ഭരണകാലം ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫെബ്രുവരി 22-ന് സ്ഥാപക ദിനമായി ആചരിക്കുന്നത്.