ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി ചേർന്ന് സഹകരിച്ചാണ് അതോറിറ്റി ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്. ദമാം, ഖാതിഫ് എന്നിവിടങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.
രാജ്യത്തുടനീളം ഇലക്ട്രിക് ബസുകൾ സർവീസിലിറക്കുന്നതിന്റെ ഭാഗമായുള്ള ഈ ബസുകൾ ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി അതോറിറ്റി അറിയിച്ചു. ഇത്തരം ഓരോ ബസിലും 37 സീറ്റുകൾ വീതമാണുള്ളത്.
Cover Image: Saudi Press Agency.