സൗദി സെൻട്രൽ ബാങ്ക് (SAMA) ഇ-കോമേഴ്സ് പണമിടപാടുകൾക്കുള്ള ഒരു പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. 2025 ജൂലൈ 7-നാണ് SAMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
لتعزيز البنية التحتية وتوفير حلول آمنة وسلسة للقطاع..#البنك_المركزي_السعودي "ساما" يعلن إطلاق الواجهة الجديدة لمدفوعات التجارة الإلكترونية.https://t.co/PUGEZIrcHh pic.twitter.com/7MXYH967Ak
— SAMA | البنك المركزي السعودي (@SAMA_GOV) July 7, 2025
ആഗോള ഇ-കോമേഴ്സ് ശൃംഖലകളുമായി സുഗമമായ ഇടപാടുകൾ സാധ്യമാക്കുന്നതിനും, കൂടുതൽ ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും, പണമിടപാടുകളുടെ സുരക്ഷ കൂടുതൽ മികച്ചതാക്കുന്നതിനുമായാണിത്. സൗദി അറേബ്യയിലെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ ഒരു പുതിയ നാഴികക്കല്ലാണ് ഈ സംവിധാനം.
ഈ പുതിയ പേയ്മെന്റ് സംവിധാനത്തിലൂടെ ഇ-കോമേഴ്സ് സേവനദാതാക്കൾക്ക് തങ്ങളുടെ സേവനങ്ങളെ സൗദി ദേശീയ പേയ്മെന്റ് സംവിധാനമായ ‘മദ’, മറ്റു അന്തർദേശീയ പേയ്മെന്റ് ശൃംഖലകൾ എന്നിവയുമായി സംയോജിപ്പിക്കുന്നതിന് സാധിക്കുന്നതാണ്. ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലമായതും, സുരക്ഷിതമായതുമായ നിരവധി പേയ്മെന്റ് സേവനങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
Cover Image: Pixabay.

