കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ

featured GCC News

കാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ ബിൻ അഖീൽ അൽ ഖത്തീബ് വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈജിപ്തിലെ ഷറം എൽ ഷെയ്‌ഖിൽ നടക്കുന്ന COP27(യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന സൗദി ഗ്രീൻ ഇനിഷിയേറ്റീവ് ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി ഗ്രീൻ ഇനിഷിയേറ്റീവ് ഫോറത്തിന്റെ ആദ്യ ദിനത്തിൽ നടന്ന ‘സുസ്ഥിര ടൂറിസം – പ്രകൃതിയുടെ സമ്പത്ത് സംരക്ഷണം’ എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചായിരുന്നു ഈ സംവാദം. രാജ്യം ഇത്തരം പദ്ധതികളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Cover Image: Saudi Press Agency.