സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു

featured GCC News

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2023 ഏപ്രിൽ 2-നാണ് സൗദി ഹജ്ജ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അഞ്ച് കൊല്ലത്തിന് മുൻപ് ഹജ്ജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികളാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്നവരും, ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവരുമായ പൗരന്മാർക്കും, പ്രവാസികൾക്കുമാണ് അവസരം നൽകിയിരുന്നത്. അഞ്ച് കൊല്ലത്തിന് മുൻപ് ഹജ്ജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്ക് റമദാൻ 10-ന് ശേഷം (പരമാവധി രജിസ്‌ട്രേഷൻ അവസാനിക്കുന്നത് വരെ) രജിസ്‌ട്രേഷൻ നിർവഹിക്കാവുന്നതാണെന്ന് മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ സൗദി അറേബ്യയിൽ 2023 ജനുവരി മുതൽ ആരംഭിച്ചിരുന്നു.